NEWS
ആഭ്യന്തര മന്ത്രി സുരക്ഷാ കമാൻഡ് ആൻഡ് സ്റ്റാഫ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു
24/07/2026 11:12 AM IST
nila

ദോഹ: പോലീസ് അക്കാദമിയുടെ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് നടപ്പിലാക്കിയ 'സുരക്ഷാ കമാൻഡ് ആൻഡ് സ്റ്റാഫ് പ്രോഗ്രാം' (Security Command and Staff Programme) രണ്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്‌വിയ) കമാൻഡറും പോലീസ് അക്കാദമി സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി പങ്കെടുത്തു.
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ബിരുദധാരികൾക്ക് ചടങ്ങിൽ വെച്ച് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രാജ്യത്തെ പ്രമുഖ സൈനിക, സുരക്ഷാ ഏജൻസികളുടെ തലവന്മാരും ഉന്നത കമാൻഡർമാരും ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











